
കൊറോണ ഭീതിയില്‍ ഓഹരി വിപണി ഇന്നും നഷ്ടം നേരിട്ടു. ആഗോളതലത്തില്‍ കൊറോണ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുകയും, മരണനിരക്ക് പെരുകിയത് ചെയ്തതോടെ ഓഹരി വിപണി ഏറ്റവും വലിയ തളര്‍ച്ചയിലേക്കാണ് നീങ്ങിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 581.28 പോയിന്റ് താഴ്ന്ന് അതായത് 2.01 ശതമാനം ഇടിവ് രേഖപ്പെടുത്തി 28288.23 ലേക്കെത്തിയാമ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 205.35 പോയിന്റ് താഴ്ന്ന് അതായത് 2.42 ശതമാനം ഇടിവ് രേഖപ്പെടുത്തി 8263.45 ലേക്കെത്തിയാണ് ഇന്ന വ്യാപാരം അവസാനിച്ചത്. നിലവില്‍ 574 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1791 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഐടിസി (7.40%), ഭാരതി എയര്‍ടെല്‍ (4.51%), കോട്ടക് മഹീന്ദ്ര (3.32%), എച്ച്ഡിഎഎഫ്‌സി ബാങ്ക് (2.13%), ഇന്‍ഫോസിസ് (2.13%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഭാരതി ഇന്‍ഫ്രാടെല്‍ (-17.24%), കോള്‍ ഇന്ത്യ (-14.82%), സീ എന്റര്‍ടെയ്ന്‍മെന്റ് (-1.95%), യെസ് ബാങ്ക് (-10.92%), ഒഎ്ന്‍ജിസി (-10.42%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക് (3,009.96), റിലയന്‍സ് (2,576.17), ബജാജ് ഫിനാന്‍സ് (2,286.09), ഐസിഐസിഐ ബാങ്ക് (1,963.12), എസ്ബിഐ (1,904.86) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.