
ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. യുഎസും-അമേരിക്കയും തമ്മില്‍ ആദ്യഘട്ട വ്യാപാര കരാര്‍ ഒപ്പുവെച്ചതോടെ ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തിലേക്കെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 59.83 പോയിന്റ് ഉയര്‍ന്ന് 0.14% ശതമാനം ഉയര്‍ന്ന് 41,932.56 ലേത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10.70 പോയിന്റ് ഉയര്‍ന്ന് 12,354 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1464 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1051 കമ്പനികശളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
എയ്ച്ചര്‍ മോട്ടോര്‍സ് (4.42%), നെസ്റ്റിലി (3.33%), സീ എന്റര്‍ടെയ്ന്‍ (2.53%), കോട്ടക് മഹീന്ദ്ര (1.55%), എച്ച് യുഎല്‍ (1.37%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. രാജ്യത്ത് മാന്ദ്യം മൂലമുണ്ടായ മോശം ധനസ്ഥിതിയാണ് വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇടിവുണ്ടാക്കിയിട്ടുള്ളത്. ഗെയ്ല്‍ (-2.20%), എന്‍പിടിസി (-1.94%), ഹിന്ദാല്‍കോ (-1.87%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-1.79%), ഹീറോ മോട്ടോകോര്‍പ്പ് (-1.69%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,461.54), റിലയന്‍സ് (903.26), എസ്ബിഐ (861.63), ഭാരതി എയര്‍ടെല്‍ (757.76), ടിസിഎസ് (697.88) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഇടപാടുകള്‍ നടന്നത്.